Tuesday, March 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

by Brave India Desk
Mar 3, 2026, 01:30 pm IST
in International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയെ കടുത്ത യുദ്ധത്തിലേക്കും ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ട് ഇറാന്റെ പ്രകോപനപരമായ നീക്കം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ‘കത്തിച്ചുകളയുമെന്ന’ (Set ablaze) ക്രൂരമായ ഭീഷണിയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) പുറപ്പെടുവിച്ചിരിക്കുന്നത്.

കടലിടുക്ക് പൂർണ്ണമായും അടച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും, മേഖലയിൽ ഡസൻ കണക്കിന് എണ്ണക്കപ്പലുകൾ നങ്കൂരമിട്ടു കിടക്കുന്നത് ആഗോള വിപണിയിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടൽപ്പാതയിലൂടെയാണ് സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പുറംലോകത്തേക്ക് എത്തുന്നത്. പ്രതിദിനം ഏകദേശം 21 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഈ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ലോകത്തെ പ്രമുഖ പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായ ഖത്തറിന്റെ പ്രധാന പാതയും ഇതുതന്നെയാണ്.

Stories you may like

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

കടലിടുക്ക് അടഞ്ഞതോടെ ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്ക് കവറേജ് നിഷേധിക്കുന്നതും ചരക്ക് കൂലി കുതിച്ചുയരുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിലൂടെ ലോകത്തെ ഇന്ധന വിതരണം തടസ്സപ്പെടുത്താനും അതുവഴി ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർത്താനുമാണ് ഇറാന്റെ നീക്കം. ഇതിനോടകം തന്നെ നൂറിലധികം എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്താനും ഇറാൻ മടിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ഹോർമുസ് കടലിടുക്ക് ദീർഘകാലം അടഞ്ഞുകിടന്നാൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ കടക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇടയാക്കും. യുദ്ധം വ്യാപിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ തകിടം മറിക്കുമെന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങൾ

Tags: iran
ShareTweetSendShare

Latest stories from this section

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

ഇറാൻ ഒറ്റപ്പെടുന്നു? ഇസ്രായേലിനെതിരെ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കാത്തത് എന്തുകൊണ്ട്? 5 ഞെട്ടിക്കുന്ന കാരണങ്ങൾ!

ഇറാൻ ഒറ്റപ്പെടുന്നു? ഇസ്രായേലിനെതിരെ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കാത്തത് എന്തുകൊണ്ട്? 5 ഞെട്ടിക്കുന്ന കാരണങ്ങൾ!

ലോകത്തിന് മുന്നിൽ ഭിക്ഷാടനവുമായി പാകിസ്താൻ; നാണക്കേട് സമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്, മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരവാദ ഭീഷണി

വിറങ്ങലിച്ച് പാകിസ്താൻ; അതിർത്തിയിൽ അഫ്ഗാൻ സൈന്യത്തിന്റെ കനത്ത തിരിച്ചടി, പാക് പോസ്റ്റുകൾ പിടിച്ചെടുത്തു!

ഞങ്ങൾ യുദ്ധം ജയിച്ചു,അമേരിക്കയുടെ മുഖത്തടിച്ചു; ബങ്കറിനുള്ളിൽ നിന്ന് ആഘോഷിച്ച് ഖമേനി

കടൽ കടന്നെത്തിയ ചാരക്കണ്ണുകൾ; ഖമേനിയുടെ ഓരോ ചലനവും ഇസ്രയേൽ ഒപ്പിയെടുത്തത് ഇങ്ങനെ! അന്ത്യത്തിലേക്ക് നയിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Latest News

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇറാൻ – ഇസ്രായേൽ യുദ്ധം: പൗരന്മാരെ ഒഴിപ്പിക്കാനാവില്ലെന്ന് അമേരിക്ക, സ്വന്തം നിലയ്ക്ക് രക്ഷപ്പെടാൻ നിർദ്ദേശം!

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

യൂട്യൂബിൽ 3 കോടി, ഇൻസ്റ്റാഗ്രാമിൽ 10 കോടി; ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ‘മോദി യുഗം

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ചൈനീസ് കളിപ്പാട്ടം വീണ്ടും ചീറ്റി; പാകിസ്താന് പിന്നാലെ ഇറാനിലും തകർന്ന് വീണ് ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം!

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ഇന്ത്യയുടെ കരുത്തിൽ സുരക്ഷിതമായ മടക്കം; യുദ്ധത്തിനിടയിൽ കുടുങ്ങിയ നടി ഇഷ ഗുപ്ത നാട്ടിലെത്തി; കേന്ദ്ര സർക്കാരിന്റെ വേഗതയേറിയ നീക്കങ്ങൾക്ക് പ്രശംസ

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

ബാറ്റ് റിങ്കുവിന്റെ കയ്യിൽ, സഞ്ജു ക്രീസിലേക്ക്; വിൻഡീസിനെ അടിച്ചു പഞ്ഞിക്കിട്ട ആവേശത്തിൽ പറ്റിയ അമളി; ഈഡൻ ഗാർഡൻസിലെ ചിരിവിരുന്ന്; വീഡിയോ കാണാം

പണിയൊന്നുമില്ല; മാസം സമ്പാദിക്കുന്നത് കോടികൾ; വെളിപ്പെടുത്തലുമായി ആമസോൺ ഉദ്യോഗസ്ഥൻ

യുദ്ധം സൈബര്‍ ലോകത്തേക്കും; യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനങ്ങൾ അവതാളത്തിൽ!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘ക്രൂരത’; ഹോർമുസ് കടലിടുക്ക് അടച്ചു, എണ്ണ കപ്പലുകൾ കത്തിക്കുമെന്ന് ഭീഷണി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies