മൊഹാലി: ആരാധകരുടെ മനസിൽ ഗൃഹാതുരമായ നിരവധി ഓർമ്മകൾ ഉണർത്തി, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്ടനായി വീണ്ടും വിരാട് കോഹ്ലി. മൊഹാലിയിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ് കോഹ്ലി ഒരിക്കൽ കൂടി നായകന്റെ മേലങ്കിയണിഞ്ഞ് കളത്തിലിറങ്ങിയത്. ക്യാപ്ടൻ ഫാഫ് ഡുപ്ലെസി പരിക്കിനെ തുടർന്ന് ബാറ്റിംഗ് ഇംപാക്ട് പ്ലെയറായി ഇറങ്ങാൻ തീരുമാനിച്ചതോടെയാണ്, കോഹ്ലി വീണ്ടും ക്യാപ്ടനായി ഇറങ്ങിയത്.
https://twitter.com/CricCrazyJohns/status/1648984972005621761?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1648984972005621761%7Ctwgr%5E021364fdbb62757acb890c85a2fe7cbe378b72ae%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCricCrazyJohns%2Fstatus%2F1648984972005621761%3Fref_src%3Dtwsrc5Etfw
ക്യാപ്ടനായി ഇറങ്ങിയെങ്കിലും ടോസ് ഭാഗ്യം കോഹ്ലിയെ തുണച്ചില്ല. പഞ്ചാബ് ക്യാപ്ടൻ സാം കറനാണ് ടോസ് കിട്ടിയത്. ടോസ് നേടിയ കറൻ ബാംഗ്ലൂരിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പഞ്ചാബിന്റെ സ്ഥിരം ക്യാപ്ടൻ ശിഖർ ധവാനും ഇന്ന് കളിക്കുന്നില്ല.
https://twitter.com/PunjabKingsIPL/status/1648984238698692608?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1648984238698692608%7Ctwgr%5E915beffa7b994b1fffea2004095863df4ab6ea33%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPunjabKingsIPL%2Fstatus%2F1648984238698692608%3Fref_src%3Dtwsrc5Etfw
ടോസ് നഷ്ടമായെങ്കിലും, മികച്ച ബാറ്റിംഗ് പുറത്തെടുത്ത ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ക്യാപ്ടന്റെ റോളിലിറങ്ങിയ കോഹ്ലിയും, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡുപ്ലെസിയും ചേർന്ന് ബാംഗ്ലൂരിനെ ഓപ്പണിംഗ് വിക്കറ്റിൽ 16.1 ഓവറിൽ 137ൽ എത്തിച്ചു. ഡുപ്ലെസി 56 പന്തിൽ 5 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 84 റൺസ് നേടി. കോഹ്ലി 47 പന്തിൽ 59 റൺസ് നേടി.
കോഹ്ലിയും ഡുപ്ലെസിയും വീണതോടെ, ബാംഗ്ലൂരിന്റെ സ്കോറിംഗിന് വേഗത കുറഞ്ഞു. ഗ്ലെൻ മാക്സ്വെൽ പൂജ്യത്തിന് പുറത്തായത് അവർക്ക് തിരിച്ചടിയായി. പഞ്ചാബിന് വേണ്ടി ഹർദീപ് ബ്രാർ 2 വിക്കറ്റ് വീഴ്ത്തി.
ചെന്നൈക്കെതിരായ മത്സരത്തിലായിരുന്നു ഡുപ്ലെസിക്ക് പരിക്കേറ്റത്. 2021ലായിരുന്നു കോഹ്ലി അവസാനമായി ബാംഗ്ലൂരിനെ നയിച്ചത്. അന്ന് എലിമിനേറ്ററിൽ കൊൽക്കത്തക്കെതിരെ തോറ്റ് ടീം പുറത്താകുകയായിരുന്നു.
Discussion about this post