Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മോദിയുടെ കേരള സന്ദർശനത്തിന് മറുപ്രചരണം നടത്താൻ ഒരുങ്ങി കോൺഗ്രസ്; കൊച്ചിയിൽ യുവാക്കളുടെയും കർഷകരുടെയും സമ്മേളനം സംഘടിപ്പിക്കും; രാഹുൽ പങ്കെടുക്കും

by Brave India Desk
Apr 20, 2023, 09:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലും തിരുവനന്തപുരത്തും നടത്തുന്ന പരിപാടികൾക്ക് മറുപ്രചരണം നടത്താൻ ഒരുങ്ങി കോൺഗ്രസ്. യുവാക്കളെയും കർഷകരെയും സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നീക്കം. കെപിസിസിയുടെ രാഷ്്ട്രീയ കാര്യ സമിതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

മെയ് മാസത്തിൽ കൊച്ചിയിൽ യുവാക്കളുടെയും കർഷകരുടെയും സമ്മേളനം സംഘടിപ്പിക്കുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ യുവജന ദ്രോഹ നടപടികൾക്കും കർഷക ദ്രോഹ നടപടികൾക്കുമെതിരെയാണ് സമ്മേളനമെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

Stories you may like

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ബിജെപി ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ നടത്തിയ പ്രചാരണങ്ങളിൽ കോൺഗ്രസ് അസ്വസ്ഥമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരിപാടികളുടെ ആസൂത്രണം. രാജ്യത്ത് ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരെ ബിജെപി നടത്തിയ ആക്രമണങ്ങൾ ചിത്രം സഹിതം തുറന്നുകാണിക്കുന്ന പ്രചാരണം എല്ലായിടത്തും സംഘടിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. എൽഇഡി സ്‌ക്രീനിലൂടെ മുഴുവൻ നഗരങ്ങളിലും യാത്ര ചെയ്ത് അവർ നടത്തിയ അക്രമങ്ങൾ ഫോട്ടോ സഹിതം കാണിക്കുമെന്ന് സുധാകരൻ പറഞ്ഞു. ഇതിനായി പ്രത്യേക കമ്മിറ്റിയെയും നിശ്ചയിച്ചിട്ടുണ്ട്.

ഈസ്റ്റർ ദിനത്തിലും വിഷുദിനത്തിലും ബിജെപി നേതാക്കളും പ്രവർത്തകരും ക്രൈസ്തവ സമൂഹത്തിനിടയിൽ നടത്തിയ സ്‌നേഹവിരുന്ന് കോൺഗ്രസ് നേതൃത്വത്തിൽ നേരത്തെ ചർച്ചയായിരുന്നു. ഇതിന് ശേഷം തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കെ സുധാകരൻ സന്ദർശിച്ചിരുന്നു. റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പാംപ്ലാനി പൊതുവേദിയിൽ പറഞ്ഞതോടെയാണ് ബിജെപിയുമായുളള ചർച്ചകൾ ചൂടുപിടിച്ചത്.

ഉമ്മൻചാണ്ടിയെപ്പോലെ ക്രൈസ്തവ വിഭാഗത്തിനിടയിൽ സ്വാധീനമുളള മറ്റൊരു നേതാവ് കോൺഗ്രസിന്റെ നേതൃനിരയിൽ സജീവമായി ഇല്ലാത്തതും പാർട്ടിക്ക് വെല്ലുവിളിയാകുന്നുണ്ട്. ഇക്കാര്യവും കോൺഗ്രസിൽ സജീവ ചർച്ചയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതും കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട്. വർഷങ്ങളോളം വോട്ട് ചെയ്തിട്ടും പിന്തുണച്ചിട്ടും കോൺഗ്രസോ ഇടത് പാർട്ടികളോ അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന വികാരം ക്രൈസ്തവ സമൂഹത്തിനിടയിൽ സജീവമാണ്.

Tags: K SUDHAKARANModi Kerala Visitcongressvd satheesan
Share5TweetSendShare

Latest stories from this section

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

Discussion about this post

Latest News

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies