കോട്ടയം: കേരളത്തിലെ പ്രശസ്തമായ അരുവിത്തുറ പള്ളിയിൽ ചരിത്രത്തിലാദ്യമായി പെരുന്നാളിന് നഗരപ്രദക്ഷിണം നടത്തും. ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയ്ക്ക് ചുട്ട മറുപടിയായാണ് നഗരപ്രദക്ഷിണത്തെ പലരും വിലയിരുത്തുന്നത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. പ്രദക്ഷിണം ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയിലെത്തി തിരിച്ച് പള്ളിയിലെത്തും. 101 പൊൻകുരിശുകളോടൊപ്പം സമീപ ഇടവകകളിലെ പള്ളികളിലേയും കുരിശുകൾ പ്രദക്ഷിണത്തിലുണ്ടാകും. അൻപതിനായിരത്തിലധികം ആളുകൾ പ്രദക്ഷിണത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
വി.ഗിവർഗീസിന്റെ പേരിലുള്ള അരുവിത്തുറ പള്ളി പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. അരുവിത്തുറ എന്ന പേര് ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തിയിരുന്നു. ഈരാറ്റുപേട്ട ഇസ്ലാം മതമൗലികവാദികളുടെ കേന്ദ്രമായതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. അരുവിത്തുറ എന്ന സ്ഥലം ഇല്ലെന്ന രീതിയിൽ ഇവർ പ്രചാരണം നടത്താൻ ആരംഭിച്ചു. അരുവിത്തുറ പോസ്റ്റ് ഓഫീസിന് കീഴിലുള്ളവരുടെ അഡ്രസിൽ അരുവിത്തുറ എന്ന് വന്നതിന്റെ പേരിൽ കലാപം വരെ ഉണ്ടാകുന്ന സാഹചര്യമുണ്ടായി.
ആ സമയത്ത് അരുവിത്തുറ എന്ന് പേരുണ്ടായിരുന്ന കടകളുടെ ബോർഡുകൾ വരെ അക്രമികൾ അടിച്ച് തകർത്തു.” അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററിൽ ഉണ്ടെങ്കിൽ വാർഡ് ഗ്രൂപ്പിൽ വിവരം ഷെയർ ചെയ്യില്ല, ഈരാറ്റുപേട്ട എന്നാണെങ്കിൽ ഷെയർ ചെയ്യാം” എന്ന ഈരാറ്റുപേട്ട നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ അനസിന്റെ ഫോൺ സംഭാഷണവും വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.
Discussion about this post