തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ഒരു വ്യക്തി അഴിമതി നടത്തിയത് കൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേരളാ കോണ്‍ഗ്രസ് ബി.ജെ.പിയുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് തയ്യാറല്ലെന്ന് കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ആന്റണി രാജു പ്രതികരിച്ചു. പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ പാര്‍ട്ടികളുമായി സഹകരിക്കും. സി.പി.എം, ലീഗ്, കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുമായിട്ടായിരിക്കും സഹകരണം. തെക്കന്‍ ജില്ലകളില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കും- മുരളീധരന് വ്യക്തമാക്കി.
എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മുരളീധരന് പറഞ്ഞു.
Discussion about this post