ന്യൂഡൽഹി: ഭക്ഷണം പാകം ചെയ്യുന്നതിൽ തന്റെ മാതാവ് സോണിയ ഗാന്ധി തന്നെയാണ് നമ്പർ വൺ എന്ന് രാഹുൽ ഗാന്ധി. പ്രിയങ്കയ്ക്ക് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനവും നൽകുമെന്ന് രാഹുൽ പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോണിയയുടെ പാചക വൈദഗ്ധ്യത്തെക്കുറിച്ച് രാഹുൽ തുറന്നു പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് നന്നായി ഭക്ഷണം പാകം ചെയ്യുന്ന ആളാണ്. തങ്ങളുടെ വീട്ടിൽ ഏറ്റവും നന്നായി പാചകം ചെയ്യുന്നത് അമ്മയാണ്. പാചകത്തിൽ നമ്പർ വണ്ണാണ് അമ്മ. അമ്മയെ പുകഴ്ത്തുന്നത് പ്രിയങ്കയ്ക്ക് ഇഷ്ടമല്ല. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തിൽ പ്രിയങ്കയ്ക്ക് താൻ രണ്ടാം സ്ഥാനം നൽകുമെന്നും രാഹുൽ പറഞ്ഞു.
ദിവസേന താൻ ചായയു കാപ്പിയും കുടിക്കാറുണ്ട്. എല്ലാ ദിവസവും രാവിലെ കാപ്പിയാണ് ശീലം. രാത്രി ചായയും കുടിയ്ക്കും. കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നത് ഏറെ ഉന്മേശകരമാണ്. ഇന്ത്യൻ മിത്തായിയും അതിനൊപ്പം ഫ്രഞ്ച് ഡസർട്ടും കഴിക്കാൻ ഇഷ്ടമാണ്. എരിവും മധുരവും കലർന്ന പ്രത്യേക തരം രുചിയാണ് ഇതിനെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരിലെ മികച്ച പാചകക്കാരൻ ആരെന്ന ചോദ്യത്തോട് ആയിരുന്നു രാഹുലിന്റെ പ്രതികരണം.
Discussion about this post