ജയ്പൂർ: ചെറിയ പെരുന്നാൾ ദിനത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡിലെ നിസ്‌കാരം. ജയ്പൂരിലായിരുന്നു സംഭവം. ഇതേ തുടർന്ന് ഡൽഹി- ജയ്പൂർ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ജയ്പൂരിലെ ഇദ്ഗാഹ് പ്രദേശത്ത് ആയിരുന്നു സംഭവം. ഇവിടെ പ്രാർത്ഥനയ്ക്കായി നിരവധി വിശ്വാസികൾ എത്തിയിരുന്നു. ഇവർക്ക് ഒന്നിച്ച് മസ്ജിദിനുള്ളിൽ നിസ്‌കരിക്കാൻ കഴിയുമായിരുന്നില്ല. ഇതോടെ ചിലർ ചേർന്ന് മസ്ജിദിന് മുൻപിലെ റോഡിൽ നിസ്‌കരിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
പുറത്തിറങ്ങി എല്ലാവരും റോഡിൽ തടിച്ച് കൂടി. തുടർന്ന് നിസ്‌കാരം ആരംഭിക്കുകയായിരുന്നു. ഇത് കണ്ട് സമീപപ്രദേശങ്ങളിലെ ബാക്കിയുള്ളവരും കാഴ്ചക്കാരും റോഡിൽ തടിച്ച് കൂടി. ഇതോടെ വാഹന ഗതാഗതം പൂർണമായി നിലയ്ക്കുകയായിരുന്നു. മിനിറ്റുകളോളം നിസ്‌കാരം നീണ്ടു. ഏകദേശം അഞ്ച് കിലോമീറ്ററോളമാണ് ഗതാഗത തടസ്സം ഉണ്ടായത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിലവിൽ പൊതുസ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഇവർ ഗതാഗത തടസ്സം ഉണ്ടാക്കി റോഡിൽ ഒത്തു കൂടിയത്. വീഡിയോ പുറത്തുവന്നതോടെ ഇവർക്കെതിരെ ശക്തമായ രപ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി. ഇവരുടേത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബിജെപി പ്രതികരിച്ചു. സംഭവത്തിൽ കോടതിയെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.










