Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു‘: കേരളം വികസിച്ചാൽ രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി

‘ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തി‘

by Brave India Desk
Apr 25, 2023, 03:54 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സമ്പൂർണ്ണ സാക്ഷരതയുടെയും കഠിനാദ്ധ്വാനത്തിന്റെയും മികവിന്റെയും ബൗദ്ധികതയുടെയും നാടാണ് കേരളം. മറ്റ് ലോകരാജ്യങ്ങളുടെ സാമ്പത്തിക സാഹചര്യത്തെ കുറിച്ച് നമ്മൾ മനസിലാക്കണം. ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തി. പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേരളം വിദ്യാസമ്പന്നരുടെ നാടാണ്. കഠിനാദ്ധ്വാനവും വിനയവും ഇവിടത്തെ ജനങ്ങളുടെ മുഖമുദ്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് കേരളത്തിന് ആദ്യ വന്ദേ ഭാരത് ട്രെയിൻ കിട്ടിയിരിക്കുന്നു. കൊച്ചിക്ക് ആദ്യ വാട്ടർ മെട്രോയും കിട്ടിയിരിക്കുന്നു. ഗതാഗത സൗകര്യങ്ങളുമായി ബന്ധപ്പെട്ടവക്ക് പുറമേ, വികസനവുമായി ബന്ധപ്പെട്ട മറ്റനവധി പദ്ധതികൾക്കും ഇന്ന് കേരളത്തിൽ തറക്കല്ലിട്ടിരിക്കുകയാണ്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിന് പ്രാധാന്യം നൽകുന്നു. സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്നതാണ് ഞങ്ങളുടെ നയം. കേരളം വികസിച്ചാൽ, രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകും. ഈ ആദർശം നിലനിർത്തിയാണ് തങ്ങൾ പരിശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

വർത്തമാനകാലത്തെ അനിഷേധ്യ ശക്തിയാണ് ഇന്ത്യയെന്ന് ലോകം കരുതുന്നതിന് നിരവധി കാരണങ്ങളുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സമാനതകളില്ലാത്ത മുതൽമുടക്കാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. രാജ്യത്തെ എല്ലാ ഇടങ്ങളിലും വികസനം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുവാക്കളുടെ കർമശേഷി വികസിപ്പിക്കുക, ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നിവക്ക് കേന്ദ്ര സർക്കാർ പ്രാമുഖ്യം നൽകുന്നു. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തി. സംസ്ഥാനത്തിനായി 3,200 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമേ ഡിൻഡിഗൽ- പളനി- പാലക്കാട് റെയിൽ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു. നേമം, കൊച്ചുവേളി ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ സമഗ്ര റെയിൽ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. തിരുവനന്തപുരം- ഷൊർണൂർ പാതയുടെ വേഗത വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

Tags: trivandrumNarendra ModiVande Bharat
Share1
Tweet
Send
Share

Latest stories from this section

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies