തൊടുപുഴ: ദീർഘനാൾ അവധിയെടുത്ത ശേഷവും ജോലിയിൽ തിരികെ പ്രവേശിക്കാതിരുന്ന പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കരിങ്കുന്ന സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിമ്മി ജോസിനെതിരെയാണ് നടപടി എടുത്തത്.
യുകെയിൽ നഴ്‌സാണ് ജിമ്മിയുടെ ഭാര്യ. ഇവരുടെ അടുത്തേക്ക് പോകാൻ 107 ദിവസത്തെ ശമ്പളരഹിത അവധി ജിമ്മി എടുത്തിരുന്നു. 2022 ജനുവരി 16ന് ജിമ്മി തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ തിരിച്ചെത്തി ജോലിയിൽ കയറാൻ ജിമ്മി തയ്യാറായില്ല. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു. ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
Discussion about this post