അഗര്‍ത്തല: ബീഹാറില്‍ ബിജെപിയെ തകര്‍ക്കാന്‍ ആര്‍ജെഡി-ജെഡിയു കോണ്‍ഗ്രസ് മഹസാഖ്യത്തിന് കഴിഞ്ഞതിന് പിന്നാലെ ത്രിപുരയില്‍ ഇടത് മേധാവിത്തം തകര്‍ക്കാന്‍ കോണ്‍ഗ്രസും, ബിജെപിയും സഖ്യമാകുമോ…ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുധീന്ദ്ര ദാസ് ഗുപത് നടത്തിയ പ്രസ്താവനയാണ് ഇത്തരമൊരു സഖ്യസാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ത്രിപുരയുടെ വികസനം തടയുന്ന ഇടത് ഭരണത്തെ കെട്ട് കെട്ടിക്കാന്‍ ഏത് വഴിയും നോക്കാമെന്ന നിലപാടിലാണ് ത്രിപുരയില്‍ മൂന്നാം കക്ഷിയായി വളരുന്ന ബിജെപി.
ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്സിന് വേണമെങ്കില്‍ തങ്ങളുമായി സഖ്യമാകാം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുധീന്ദ്ര ദാസ്ഗുപ്തയെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തു. ബിജെപിയും കോണ്‍ഗ്രസ്സും മറ്റ് പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാത്തതാണ് അവിടെ ഇടതുപക്ഷം ജയിക്കാനുള്ള കാരണമെന്നും സുധീന്ദ്ര ദാസ്ഗുപ്ത പറയുന്നു.
ഡിസംബര്‍ 9 ന്് ത്രിപുരയില്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യവേദിയാകും ഈ തെരഞ്ഞെടുപ്പെന്നാണ് കണക്ക് കൂട്ടല്‍. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷന്‍, 12 നഗരസഭകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി അധികാരമേറ്റ ശേഷം ത്രിപുരയില്‍ ബിജെപി വളര്‍ച്ചയുടെ പാതയിലാണ്.
Discussion about this post