റാവൽപ്പിണ്ടി: ഗ്രൗണ്ട് അളന്നതിൽ പിശക് സംഭവിച്ചതിനെ തുടർന്ന് പാകിസ്താനിൽ അന്താരാഷ്ട്ര ഏകദിനം നിർത്തി വെച്ചു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയായിരുന്നു സംഭവം. ഗ്രൗണ്ടിലെ 30 യാർഡ് സർക്കിൾ തെറ്റായി അടയാളപ്പെടുത്തിയിരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു മത്സരം നിർത്തി വെച്ചത്.
https://twitter.com/_FaridKhan/status/1652276970221363200?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1652276970221363200%7Ctwgr%5E9068e9fe6eae029b71a08d52b398c77d2eb5c748%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fsports%2Fcricket%2Fpakistan-vs-new-zealand-2nd-odi-twitter-reactions-umpire-aleem-dar-stops-pak-vs-nz-2nd-odi-to-correct-ground-dimensions-1598861
ന്യൂസിലൻഡിന്റെ ബാറ്റിംഗിനിടെ അബദ്ധം ശ്രദ്ധയിൽ പെട്ടതിന് തുടർന്ന് അമ്പയർ അലിം ദാർ ഉടൻ തന്നെ മത്സരം നിർത്തി വെപ്പിച്ച് അളവ് ശരിയാക്കി. അതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഇതിനെതിരെ വലിയ തോതിൽ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നുകഴിഞ്ഞു.
നിരുത്തരവാദപരമായ പ്രവൃത്തി എന്നാണ് കമന്റേറ്റർമാർ ഇതിനെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും ഇതിൽ പാകിസ്താൻ ക്രിക്കറ്റിന് അഭിമാനിക്കാമെന്നും ചിലർ പരിഹസിച്ചു.
നേരത്തേ, പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരം ഫ്ലഡ്ലിറ്റ് തകരാറിനെ തുടർന്ന് ഏറെ നേരം തടസപ്പെട്ടതും വാർത്തയായിരുന്നു.
Discussion about this post