തിരുവനന്തപുരം: വീട്ടിലെ കുളിമുറിയിൽ എട്ടാം ക്ലാസുകാരി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി അറിവില്ലെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. ആൺ സുഹൃത്തുക്കളുമായി പെൺകുട്ടിയ്ക്ക് അടുപ്പമുള്ളതായും വ്യക്തമല്ല.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും, ലഹരിയുടെ അമിത ഉപയോഗമാണ് കുഴഞ്ഞു വീഴുന്നതിലേക്ക് നയിച്ചതുമെന്നും അഭ്യൂഹവും ഉയർന്നിരുന്നു. ഇതോടെ ലഹരി സംഘമാകാം കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടാകുക എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ കുട്ടിയ്ക്ക് ലഹരി സംഘവുമായി ബന്ധമില്ലാത്ത സാഹചര്യത്തിൽ എന്താണ് കുട്ടിയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
സംഭവത്തിൽ കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും പെൺകുട്ടിയുമായി ബന്ധമുള്ള മറ്റുള്ളവരുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്. സ്‌കൂളിൽ നിന്നും അവസാനമായി പോയ വിനോദയാത്രയുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പെൺകുട്ടി താമസിക്കുന്ന പോലീസ് ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Discussion about this post