ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 5,874 പേർക്കാണ് രാജ്യത്ത് രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 18 ശതമാനം കുറവാണ് ഇത്.
രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 49,015 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 8,148 പേരാണ് രോഗമുക്തി നേടിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 3.31 ശതമാനമായി കുറഞ്ഞു.
രാജ്യത്ത് ഇറ്റുവരെ 92.66 കോടി കൊവിഡ് പരിശോധനകളാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ നടന്ന പരിശോധനകളുടെ എണ്ണം 1.77 ലക്ഷമാണ്.
ഇടക്കാലത്തെ നേരിയ വർദ്ധനവിന് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസകരമാണ്. എന്നാൽ ജാഗ്രത കൈവിടരുത് എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Discussion about this post