Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ദ കേരള സ്‌റ്റോറി; സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല; നിർണായക നിലപാടുമായി തിയറ്റർ ഉടമകളുടെ സംഘടന

by Brave India Desk
May 2, 2023, 02:39 am IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ദ കേരള സ്‌റ്റോറി സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും മതേതരത്വം തകരുമെന്നും സിപിഎം, കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിനിടെയാണ് ഫിയോക്കിന്റെ നിർണായക നിലപാട്.

ഒരു സിനിമയും കളിക്കാൻ പാടില്ലെന്ന നിലപാട് ആരും എടുക്കാൻ പാടില്ല. കാരണം അത് ഒരു ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ഒരു പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച വിഷയമാണ്. തിയറ്ററിൽ ഇപ്പോൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞാലും ഒടിടിയിൽ വന്നാൽ കൂടുതൽ ആളുകൾ കാണുമെന്നും സ്വകാര്യ വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ഫിയോക് ഭാരവാഹി ചൂണ്ടിക്കാട്ടി.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കുറച്ച് തിയറ്ററുകളിൽ മാത്രം കളിക്കുമായിരുന്ന സിനിമ വിവാദമായതോടെ കൂടുതൽ തിയറ്ററുകളിൽ എത്താൻ സാദ്ധ്യതയുണ്ടെന്നും ഫിയോക് ഭാരവാഹികൾ പറയുന്നു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും കോൺഗ്രസ് ലീഗ് നേതാക്കളുമാണ് സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് മുൻപിൽ നിൽക്കുന്നത്. എന്നാൽ തിയറ്റർ ഉടമകളുടെ നിലപാട് ഇവർക്ക് വെല്ലുവിളിയാകും.

നേരത്തെ കശ്മീർ ഫയൽസ് സിനിമയ്ക്ക് തിയറ്റർ നിഷേധിക്കപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ഒരു തിയറ്ററിൽ മാത്രം തുടങ്ങിയ കശ്മീർ ഫയൽസ് കാണികൾ വർദ്ധിച്ചതോടെ കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറഞ്ഞ് അടുത്തിടെ ഇറങ്ങിയ പുഴ മുതൽ പുഴ വരെ എന്ന ചിത്രവും സമാനമായ സാഹചര്യം നേരിട്ടിരുന്നു. ഈ സിനിമയും കാണികൾ കൂടിയതോടെ ആഴ്ചകളോളം തിയറ്ററിൽ പ്രദർശിപ്പിക്കേണ്ടി വന്നിരുന്നു.

അതുകൊണ്ടു തന്നെ കേരള സ്‌റ്റോറി സിനിമയുടെ വിവാദങ്ങൾ തിയറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്നാണ് തിയറ്റർ ഉടമകളുടെ കണക്കുകൂട്ടൽ. കൂടുതൽ തിയറ്ററുകൾ സിനിമ ആവശ്യപ്പെട്ട് രംഗത്തെത്താനുളള സാദ്ധ്യതയും നിലവിലുണ്ട്. മെയ് അഞ്ചിനാണ് സിനിമയുടെ റിലീസ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിട്ടുണ്ട്.

കേരളത്തിൽ നിന്നുൾപ്പെടെ ഐഎസിലേക്ക് മതം മാറ്റി പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. ഇതാണ് മതേതരത്വം തകരുമെന്ന് പറഞ്ഞ് ഇടത്, വലത് നേതാക്കൾ എതിർക്കുന്നത്.

Tags: FEUOKThe Kerala StoryKerala theatresTrailor
Share27
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies