ന്യൂഡൽഹി : പിന്നാക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് കോടതി വിസമ്മതിച്ചു. സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹർജി അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി തുടരും.
രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.
കേസ് കോടതി കണക്കിലെടുക്കുമെന്നും വിഷയം അന്തിമമായി തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഇടക്കാല സംരക്ഷണം നൽകേണ്ടതില്ലെന്നും അതിനാൽ, വേനൽക്കാല അവധിക്ക് ശേഷം അന്തിമ വിധി പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് പറഞ്ഞു.
Discussion about this post