ന്യൂഡൽഹി: ജെഎൻയുവിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച് ദ കേരള സ്റ്റോറി.വിവേകാനന്ദ വിചാർ മഞ്ച് സംഘടിപ്പിച്ച സിനിമയുടെ പ്രീമിയർ കാണാൻ വൻ തിരക്കാണ് അനുഭവപ്പെത്. വിദ്യാർത്ഥികളടക്കമുള്ളവരുടെ നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിൻറെ പ്രദർശനം തടയുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചെങ്കിലും പ്രദർശനം തടസപ്പെടുത്തിയാൽ പ്രതിരോധിക്കുമെന്ന് എബിവിപി വ്യക്തമാക്കിയതോടെ പ്രതിഷേധം മാത്രമാകും ഉണ്ടാവുക എന്ന് എസ്എഫ്ഐ അറിയിക്കുകയായിരുന്നു.
പ്രണയം നടിച്ച് യുവതികളെ കുരുക്കി ഭീകസംഘടനയായ ഐഎസിൽ എത്തിക്കുന്നതിൻറെ കഥ പറയുന്ന, മെയ് അഞ്ചിന് റിലീസ് ആകുന്ന ചിത്രത്തിൻറെ രാജ്യത്തെ ആദ്യ പ്രീമിയർ ഷോ ആണ് ജെഎൻയുവിൽ നടന്നത്.
അതേസമയം ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയാൻ നിയമോപദേശം തേടിയിരിക്കുകയാണ് പിണറായി സർക്കാർ. സംസ്ഥാനത്ത് പ്രദർശന അനുമതി നിഷേധിക്കുന്നതിന് എന്തൊക്കെ നിയമപരമായി ചെയ്യാമെന്നാണ് സർക്കാർ ചോദിച്ചിരിക്കുന്നത്. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമ വകുപ്പ് വിദഗ്ധ ഉപദേശം തേടിയത്
Discussion about this post