തിരുവനന്തപുരം : കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ. ഇത് മലയാളികൾക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കും. ലോകം മുഴുവൻ നമ്മെ സംശയത്തോടെ നോക്കുന്ന സാഹചര്യം വരുമെന്നും ശശിതല ടീച്ചർ ഓർമ്മിപ്പിച്ചു. ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന പ്രവർത്തനമാണ് കേരളത്തെ തീവ്രവാദികളുടെ ഹബ്ബാക്കി മാറ്റാൻ കാരണമെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു.
ഇസ്ലാമിക ജിഹാദിസം ലോകത്തെ തന്നെ നശിപ്പിക്കാൻ മാത്രം വളരുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരളത്തിലെ ജനപ്രതിനിധികളുടേത്. ഒരു സിനിമ പോലും അവരെ ഭയപ്പെടുത്തുന്ന സ്ഥിതിയാണ്. കേരള സ്റ്റോറി സിനിമക്കെതിരെ നടക്കുന്നത് അതാണ്. സമൂഹം മുഴുവൻ ഭീകരവാദികളാണെന്നല്ല സിനിമ പറയുന്നത്. ആ സമൂഹത്തെ തുടച്ചുനീക്കണമെന്നുമല്ല, ആ സമൂഹത്തെ രക്ഷപ്പെടുത്തണമെങ്കിൽ ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കണമെന്നാണ് സിനിമയിലുളളത്.
ലോകത്ത് എവിടെ സ്‌ഫോടനം നടന്നാലും അതിലൊരു മലയാളി ബന്ധമുണ്ട്. ഇങ്ങനെ ലോകത്ത് എവിടെ തീവ്രവാദ പ്രവർത്തനം നടന്നാലും മലയാളി ബന്ധം ഉണ്ടാവുകയും, തീവ്രവാദം വളർത്താൻ മലയാളികളുടെ ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്ന രീതി ഉണ്ടായാൽ നാം മാറ്റിനിർത്തപ്പെടുന്ന സാഹചര്യം വരുമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post