പാലക്കാട്: ഉദ്ഘാടനം കഴിഞ്ഞ് രണ്ടാ മാസം കഴിയും മുൻപേ റോഡ് തകർന്നു. ഒറ്റപ്പാലം പാറപ്പുറത്തെ കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. പാലത്തിൻറെ നെല്ലിക്കുറുശ്ശി ഭാഗത്തുള്ള അപ്പ്രോച്ച് റോഡിൻറെ ഒരു ഭാഗത്തെ ടാറിങ് ആണ് കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്ന് അടർന്നു പോയത്.
ഈ കഴിഞ്ഞ മാർച്ച് മാസം 4 ന് ആണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തത്. എന്നാൽ ആദ്യ മഴയിൽ തന്നെ റോഡിൽ കുഴികൾ രൂപപ്പെട്ടു.
നെല്ലിക്കുറുശ്ശി ഭാഗത്തേക്കുള്ള ഭാഗത്തെ അപ്പ്രോച്ച് റോഡ് ഇരു വശവും കോണ്ക്രീറ്റ് ചെയ്തതാണ്. ഇതിനിടയിൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമ്മിച്ചിരുന്നത്. മഴ പെയ്തതോടെ റോഡിനടിയിൽ ഉണ്ടായ മണ്ണ് താഴ്ന്നതാണ് റോഡ് തകരാൻ കാരണമായതെന്നും വിഷയം അടിയന്തരമായി പരിഹരിക്കുമെന്നും ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ പറയുന്നു.
എന്നാൽ ചരിഞ്ഞ പാലമായതിനാൽ മണ്ണിട്ട് നികത്തിയ ഭാഗത്ത് റോഡ് റോളർ ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നില്ല. തട്ടിക്കൂട്ട് പണികൾ ചെയ്ത് കബളിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.
Discussion about this post