ബംഗളൂരു : ഉത്തര കന്നഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടെ ഹൃദയസ്പർശിയായ കാഴ്ചകൾക്കാണ് ജനസാഗരങ്ങൾ സാക്ഷ്യം വഹിച്ചത്. പത്മശ്രീ ജേതാക്കളായ തുളസി ഗൗഡയെയും സുക്രി ബൊമ്മ ഗൗഡയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സന്ദർശിച്ചിച്ച് അനുഗ്രഹം വാങ്ങി.
പത്മ ജേതാക്കളുമായി വിശേഷങ്ങൾ പങ്കുവെച്ച ശേഷം ഇവർ പ്രധാനമന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. തുടർന്ന് തുളസി ഗൗഡ പ്രധാനമന്ത്രിയുടെ കാലുകളിൽ തൊടാൻ ശ്രമിച്ചപ്പോൾ അത് തടഞ്ഞ മോദി, രണ്ട് പേരുടെയും മുന്നിൽ വണങ്ങി അനുഗ്രഹം തേടി.
പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്കാണ് കർണാടകയിൽ നിന്നുള്ള വനവാസി വനിതയായ തുളസി ഗൗഡയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഹൊന്നാലി ഗ്രാമവാസിയായ തുളസി ഗൗഡ 30,000-ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും വനം വകുപ്പിന്റെ നഴ്സറികൾ പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. 2021 ൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഇവർ പുരസ്‌കാരം ഏറ്റുവാങ്ങി.
#WATCH | Prime Minister Narendra Modi met Tulsi Gowda and Sukri Bommagowda, Padma award recipients from Karnataka, at Ankola in Uttara Kannada district today. pic.twitter.com/GLwCimtb8H
— ANI (@ANI) May 3, 2023
ഹലക്കി വൊക്കലിഗ ഗോത്രവർഗക്കാരുടെ രാപ്പാടി എന്ന് വിളിക്കപ്പെടുന്ന സുക്രി ബൊമ്മഗൗഡ 2017 ലാണ് നാടോടി ഗാനത്തിന് പത്മശ്രീ നേടിയത്.
Discussion about this post