പാലക്കാട് : കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു നഗരസഭയില്‍ അധികാരം പിടിച്ചു. പാലക്കാട് നഗരസഭയിലാണ് ബിജെപി ഭരണം പിടിച്ചത്. ബിജെപിയുടെ പ്രമീള ശശിധരനെ ചെയര്‍പേഴ്സനായി തെരഞ്ഞെടുത്തു.
52 സീറ്റുള്ള നഗരസഭയില്‍ പ്രമീള 24 വോട്ട് നേടി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയയ്ക്ക് 19 വോട്ട് ലഭിച്ചു. തുടര്‍ച്ചയായ നാലാം തവണയാണ് പ്രമീള കൗണ്‍സിലറാകുന്നത്. നഗരസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.
പാലക്കാട് ചെര്‍പ്പുളശേരി നഗരസഭാ ചെയര്‍പേഴ്സനായി യുഡിഎഫിലെ ശ്രീലജ വാഴക്കുന്നത്ത് 16 വോട്ടുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന് ഇവിടെ 14 അംഗങ്ങളാണുളളത്. രണ്ട് അംഗങ്ങളുള്ള ബിജെപി വിട്ടു നിന്നു.
പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍പേഴ്സനായി സിപിഎമ്മിലെ പി. വിമല 17 വോട്ടുകള്‍ക്ക് തെരഞ്ഞെടുക്കപ്പട്ടു.രണ്ടാം സ്ഥാനത്തുള്ള ബിജെപിയ്ക്ക് ഏഴ് വോട്ടും, യുഡിഎഫിന് ആറ് വോട്ടും ലഭിച്ചു.
രേഖപ്പെടുത്തിയതിലെ അപാകത കാരണം സിപിഎമ്മിന്റെ വോട്ടുകളില്‍ ഒന്ന് അസാധുവായി.
Discussion about this post