ന്യൂഡൽഹി: സ്‌കൂളിലെ അദ്ധ്യാപികയുടെ ജന്മദിനാഘോഷങ്ങൾക്കിടെ 22 കുട്ടികൾ ബോധരഹിതരായി വീണു. മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. അബോധാവസ്ഥയിലായ വിദ്യാർത്ഥികളെ ഉടൻ തന്നെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെല്ലാവരും നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.
ആശുപത്രിയിൽ പോലീസ് ഉദ്യോഗസ്ഥരെത്തി കുട്ടികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. സ്‌കൂളിലും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. പെർഫ്യുമാണെന്ന് കരുതി കുരുമുളക് സ്‌പ്രേ എടുത്ത് വിദ്യാർത്ഥികളിലൊരാൾ അടിച്ചതാണ് പ്രശ്‌നങ്ങളുടെ കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും അധികൃതർ പറഞ്ഞു.
Discussion about this post