തിരുവനന്തപുരം : റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. രണ്ട് ദിവസം കൊണ്ട് 1040 രൂപ ഉയർന്ന് സ്വർണവില 45,600 രൂപയായി. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണിയിൽ വില 5700 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിലാണ് എത്തിനിൽക്കുന്നത്. ഇതിന് മുമ്പ് ഏപ്രിൽ 14നാണ് റെക്കോഡ് നിലവാരമായ 45,320 രൂപ രേഖപ്പെടുത്തിയത്. പിന്നീട് 44,560 രൂപയിലേക്ക് താഴ്ന്നു.
ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും സാമ്പത്തികമാന്ദ്യഭീതിയുമാണ് സ്വർണവിലയെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തൽ.








