ജയ്പൂർ: പ്രണയം നടിച്ച് മതം മാറ്റിയതിന് ശേഷം യുവതി കബളിപ്പിച്ചതിൽ മനംനൊന്ത് ഹിന്ദു യുവാവ് ആത്മഹത്യ ചെയ്തു. രാജസ്മന്ത് സ്വദേശി ഹർഷിത് ആചാര്യയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു യുവാവ് ജീവനൊടുക്കിയത്. പ്രദേശവാസിയായ ജാനെബ് ഖാത്തുൻ എന്ന് പേരായ യുവതിയുമായി യുവാവ് ഇഷ്ടത്തിലായിരുന്നു. ഇതിനിടെ യുവതിയെ വിവാഹം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഹർഷിത് യുവതിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ മതം മാറാതെ വിവാഹത്തിന് സമ്മതിയ്ക്കാൻ നിർവ്വാഹം ഇല്ലെന്നായിരുന്നു വീട്ടുകാരുടെ മൊഴി. ഇത് പ്രാകാരം യുവാവ് മതം മാറി. ഇതിന് ശേഷം യുവതിയെ വീട്ടിൽ എത്തി വിവാഹത്തിന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മകളെ വിവാഹം ചെയ്ത് നൽകില്ലെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഇതിന് പുറമേ ഇനി വിവാഹക്കാര്യം പറഞ്ഞ് വന്നാൽ കൊല്ലുമെന്നും വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ.
ഇതിനിടെ യുവതി പലപ്പോഴായി ഏഴ് ലക്ഷം രൂപയോളം യുവാവിൽ നിന്നും കൈപ്പറ്റിയിരുന്നുവെന്നാണ് ഹർഷിതിന്റെ വീട്ടുകാർ പറയുന്നത്. ഇതിന് പുറമേ യുവാവിന്റെ ഇരുചക്ര വാഹനവും വില കൂടിയ മൊബൈൽ ഫോണും യുവതിയുടെ പക്കലാണ് ഉള്ളത്. ഇവയെല്ലാം തിരികെ ആവശ്യപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തി തിരികെ അയക്കുകയാണ് ചെയ്തതെന്നും വീട്ടുകാർ വ്യക്തമാക്കുന്നു.
സംഭവത്തിൽ യുവാവിന്റെ കുടുംബം യുവതിയ്ക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിലാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അതേസമയം യുവാവിന്റെ വീട്ടുകാർ പറയുന്നതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് യുവതിയുടെ കുടുംബത്തിന്റെ വാദം.
Discussion about this post