ന്യൂഡൽഹി: ദി കേരള സ്റ്റോറി എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന പ്രശ്നങ്ങൾ കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം നടക്കുന്നതാണെന്ന് ബിജെപി എംപി സരോജ് പാണ്ഡെ. ഛത്തീസ്ഗഡിലും സിനിമയ്ക്ക് നികുതിയിളവ് നൽകണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനോട് സരോജ് പാണ്ഡെ ആവശ്യപ്പെട്ടു.
”ഛത്തീസ്ഗഡിൽ ഈ സിനിമയ്ക്ക് നികുതിയിളവ് നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. സിനിമയിൽ കാണിക്കുന്ന വിഷയങ്ങൾ ഛത്തീസ്ഗഢിലും നടക്കുന്ന കാര്യങ്ങളാണ്. മതപരിവർത്തനമോ ലൗ ജിഹാദോ എന്തുമായിക്കൊള്ളട്ടെ വലിയൊരു പ്രശ്‌നത്തിന്റെ മുകളിലാണ് ഛത്തീസ്ഗഡ് ഉള്ളത്. ഇത് കേരളത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളല്ല ബംഗാൾ, ഛത്തീസ്ഗഡ് എന്ന് തുടങ്ങീ രാജ്യത്തിന്റെ മുഴുവൻ കഥയാണിതെന്നും” സരോജ് പാണ്ഡെ പറയുന്നു.
കോൺഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും നിശ്ശബ്ദ പിന്തുണയോടെ രാജ്യത്തിനകത്ത് പടർന്നു പന്തലിക്കുന്ന ലൗജിഹാദിന്റേയും ഐസിന്റേയും വിഷവിത്തുകളെ തടയണമെന്നും അവർ ആവശ്യപ്പെട്ടു. ” ലൗ ജിഹാദ് പോലെയുള്ള ഗൂഢാലോചനകളുടെ ഭാഗമായി ഭീകരതയുടെ ലോകത്തേക്ക് എത്തുന്നതിൽ നിന്ന് ഈ കഥ നമ്മുടെ പെൺമക്കളെ രക്ഷിക്കും. സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി തീവ്രവാദത്തിലേക്ക് തള്ളിവിടുന്നു എന്ന യാഥാർത്ഥ്യമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നതെന്നും” സരോജ് പാണ്ഡെ പറഞ്ഞു.
Discussion about this post