തൃപ്പൂണിത്തുറ: ബാര്‍ക്കോഴ കേസില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിലേക്ക് യുവമോര്‍ച്ചാ പ്രതിഷേധ മാര്‍ച്ച്.
മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി അകത്തേയക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസിന്റെ ജലപീരങ്കി പ്രയോഗം. ആര്‍ക്കും പരിക്കില്ല.
ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ കൈക്കൂലി വാങ്ങിയ ആള് പുറത്താവുകയും 24 കോടി രൂപ വാങ്ങിയ ആള് മന്ത്രിസഭയില്‍ തുടരുകയാണ്. ബാബുവിനെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post