തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബനസമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന്റെ ഭാഗമയവര്‍ ഇത്തരക്കാരാണെന്ന് കരുതില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടികളെ പോലും പെണ്‍വാണിഭത്തിന് ഉപയോഗിച്ചത് അതീവ ഗുരുതര വിഷയമാണ്. ഇതിലുള്‍പ്പെട്ട എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. അതിന് വേണ്ട നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൈബര്‍ പോലീസ് നടത്തിയ ഓപ്പറേഷന്‍ ബിഗ് ഡാഡിലൂടെ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരുമടക്കം ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയിലായിരുന്നു. പിടിയിലായവരില്‍ ആറ് പേര്‍ പെണ്‍വാണിഭത്തിന്റെ പ്രധാന കണ്ണികളാണ്. മറ്റുള്ളവര്‍ ഫേസ്ബുക്കിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന സംഘവുമാണ്.
അക്ബര്‍ എന്ന് വിളിക്കുന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ ഖാദര്‍, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആഷിഖ്, ബെംഗുളൂരു സ്വദേശി ലിനീഷ് മാത്യു, രാഹുല്‍ പശുപാലന്‍ ഭാര്യ രശ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post