ഡിവൈഎഫ്ഐയുടെ സെക്യുലര്‍ മാര്‍ച്ചില്‍ ഹിന്ദു ദൈവങ്ങളെയും മതത്തെും അധിക്ഷേപിച്ചതായി ആക്ഷേപം. നവംബര്‍ 17 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ഡിവഐഎഫ്ഐ നടത്തുന്ന മാര്‍ച്ചില്‍ വെള്ളൂര്‍ ലോക്കല്‍ കമ്മറ്റി അവതരിപ്പിച്ച നിശ്ചല ദൃശ്യമാണ് വിവാദമായത്.
ക്ഷേത്രത്തില്‍ ഹിറ്റലറുടെ പ്രതിഷ്ഠയും, മുസ്ലിം, കൃസ്ത്യന്‍ സഹോദരന്മാരുടെ ശരീരത്തിന് മുകളില്‍ മഞ്ഞ പുതച്ചയാളും, കാവി തലപ്പാവ് വെച്ചയാളും ഇരിക്കുന്ന ദൃശ്യമാണ് വിവാദമായത്. ഹനുമല്വേഷധാരിയായ ആള് മുകളില്‍ നിന്ന് തോക്കേന്തി ഇതെല്ലാം വീക്ഷിക്കുന്നതായും ആണ് നിശ്ചല ദൃശ്യത്തിലുള്ളത്.
ഹിന്ദു ദൈവങ്ങളെ അപഹസിക്കുന്നതിനൊപ്പം, മഞ്ഞ പുതച്ച വ്യക്തിയെ ചിത്രീകരിക്കുന്നത് ഒരു സമുദായ സംഘടനയെ ആക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.
ഹൈന്ദവര്‍ മുസ്ലീങ്ങളെയും, കൃസ്ത്യാനികളെയും കൊല്ലുമെന്ന് പ്രചരിപ്പിച്ച് ഡിവഐഎഫ്ഐ വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കുകയാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
നേരത്തെ സിപിഎമ്മിന്റെ സമാപന ഘോഷയാത്രയില്‍ ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറച്ച നിശ്ചല ദൃശ്യം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.
Discussion about this post