പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിലെ ചിത്രത്തിനൊപ്പം മരണക്കുറിപ്പ് ചേർത്ത സന്ദീപാനന്ദ ഗിരിക്ക് മലയാളികൾ നൽകിയത് എട്ടിന്റെ പണി. സന്ദീപാനന്ദ ഗിരിയുടെ ഫോട്ടോയ്ക്കൊപ്പം ആദരാഞ്ജലി നേർന്ന് കൊണ്ട് നിരവധി പോസ്റ്ററുകളും പോസ്റ്റുകളുമാണ് ഫേസ്ബുക്കിൽ പറക്കുന്നത്. പികെ ഷിബുവിന് ആദരാഞ്ജലി എന്ന കുറിപ്പോടെയാണ് പോസ്റ്റുകൾ.
ഓരോ ഇന്ത്യക്കാരനേയും മോഹിപ്പിച്ച ഫോട്ടോ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രമാണ് സന്ദീപാനന്ദ ഗിരി ആദ്യം ഷെയർ ചെയ്തത്. പിന്നീട് കുറിപ്പ് എഡിറ്റ് ചെയ്തു. അതിനു സേഷം സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എന്ന വരികൾ ചേർത്തു. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടായപ്പോൾ ഫോട്ടോ കണ്ട ഓരോ മലയാളിയും മനസ്സിൽ മൂളിയ ഗാനം എന്നുകൂടി ചേർത്തു. തുടർന്നാണ്
അറിയിപ്പ്,
ഈ ഫോട്ടോ എടുത്തതും,രഥം ഇതുപോലെ അണിയിച്ചൊരുക്കിയതും സന്ദീപാനന്ദ ഗിരിയല്ല,
“യദാദൃഷ്ടി തദാസൃഷ്ടി”
നോട്ടത്തിനനുസരിച്ചാണ് കാഴ്ചയെന്ന് സാരം.
അസഭ്യം പറയേണ്ടവര്ക്ക് ഇത്തരത്തിലൊരു സെറ്റപ്പ് ഉണ്ടാക്കിയവരേയും അതില് കയറിയവരേയും പറയാം എന്ന് അവസാനമായി എഡിറ്റ് ചെയ്തത്.
പ്രധാനമന്ത്രിക്കെതിരെ മരണക്കുറിപ്പ് പോസ്റ്റ് ചെയ്തതോടെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയർന്നത്. ഇതോടെയാണ് നിരവധി പേർ സന്ദീപാനന്ദ ഗിരിയുടെ ചിത്രം വച്ച് പി.കെ ഷിബുവിന് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടത്. നിമിഷങ്ങൾക്കകം പോസ്റ്ററുകൾ വൈറലാവുകയായിരുന്നു. കാഷായ വേഷമിട്ട ഫ്രോഡാണ് സന്ദീപാനന്ദനെന്ന കുറിപ്പോടെയാണ് പോസ്റ്റുകൾ പറക്കുന്നത്.
Discussion about this post