Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നാരദ മഹർഷി ഏത് കാലത്തെയും മാദ്ധ്യമപ്രവർത്തനത്തിന്റെ സനാതന മാതൃകയെന്ന് ഡോ. സെബാസ്റ്റിയൻ പോൾ; നാരദ ജയന്തി ആഘോഷിച്ച് വിശ്വസംവാദ കേന്ദ്രം

by Brave India Desk
May 8, 2023, 09:57 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി; കൊച്ചിയിൽ വിശ്വ സംവാദ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാരദ ജയന്തിയും മാദ്ധ്യമ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു. എറണാകുളം സഹകാർഭാരതി ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ നവമാദ്ധ്യമകാലത്തെ മാദ്ധ്യമ പ്രവണതകൾ എന്ന വിഷയത്തിൽ മുൻ എംപി ഡോ. സെബാസ്റ്റിയൻ പോൾ പ്രഭാഷണം നടത്തി.

ഏത് കാലത്തെയും മാദ്ധ്യമപ്രവർത്തനത്തിന്റെ സനാതന മാതൃകയാണ് നാരദ മഹർഷിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് കാലം വന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും പിറന്നു എന്ന് സന്തോഷിച്ച തലമുറയിൽ പെട്ടവരാണ് ഞങ്ങൾ. അടിയന്തരാവസ്ഥയിലെ ദുസ്സഹമായ സെൻസർഷിപ്പിന്റെ അനുഭവത്തിൽ നിന്നാണ് അത്തരം ആശ്വാസമുണ്ടായത്.

Stories you may like

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

എന്നാൽ ഇന്ന് ആ ധാരണ മാറി. നവമാദ്ധ്യമങ്ങൾ ആർക്കും എന്തും പറയാനുള്ള ഇടമാണെന്ന് വന്നതോടെ അവിടെയും സെൻസറിങ് വന്നു. മാദ്ധ്യമധർമ്മമെന്ന ഒന്ന് ബാധകമല്ലാത്ത ഇടമായി അത് മാറി. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ അനിവാര്യമായി മാറുന്നതെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

സാംസ്‌കാരിക മാദ്ധ്യമപ്രവർത്തനത്തിലെ സമഗ്രതയ്ക്ക് വിശ്വസംവാദകേന്ദ്രത്തിന്റെ ആദരവ് എം.വി. ബെന്നിക്ക് സെബാസ്റ്റ്യൻ പോൾ സമ്മാനിച്ചു. രഹസ്യമില്ലാത്ത കാലമാണ് നവമാധ്യമങ്ങൾ തുറന്നിട്ടതെന്ന് എം.വി. ബെന്നി പറഞ്ഞു. പരിക്കേൽക്കാതിരിക്കാൻ സത്യത്തെ പിന്തുടരുകയാണ് വഴി. ഒന്നും മറച്ചുവയ്ക്കാനില്ലാത്ത വിധം പെരുമാറാൻ കഴിയുന്നിടത്താണ് ധർമ്മജീവിതം പുലരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ധർമ്മവിജയത്തിനായി വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച ഋഷിയാണ് നാരദനെന്ന് അധ്യക്ഷഭാഷണം നടത്തിയ വിശ്വസംവാദ കേന്ദ്രം അധ്യക്ഷൻ എം. രാജശേഖരപ്പണിക്കർ ചൂണ്ടിക്കാട്ടി. ഈശ്വരന്റ മനസ്സാണ് നാരദൻ. പ്രപഞ്ചത്തിലെ എല്ലാ നന്മകളുടെയും വിജയത്തിന് വേണ്ടി സംവാദത്തിന്റെയും ആശയവിനിമയത്തിന്റെയും എല്ലാ വഴികളും സ്വീകരിച്ച മാദ്ധ്യമ ധർമ്മത്തിന്റെ ത്രികാലങ്ങളിലെയും മാതൃകയായിരുന്നു അദ്ദേഹമെന്ന് രാജശേഖരപ്പണിക്കർ പറഞ്ഞു.

സംവാദകേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ എം.പി മന്മഥൻ സ്മാരക പുരസ്‌കാരം മാതൃഭൂമി സീനിയർ റിപ്പോർട്ടർ ടി.ജെ. ശ്രീജിത്തിന് സംവാദകേന്ദ്രം ചെയർമാൻ കെ.ആർ ഉമാകാന്തൻ സമ്മാനിച്ചു. കന്യാകുമാരി യൂത്ത് ജേർണലിസം വർക്ക്‌ഷോപ്പിനെക്കുറിച്ച് മികച്ച അനുഭവക്കുറിപ്പ് എഴുതിയ മാധ്യമ വിദ്യാർഥി രമ്യ എസിന് പ്രോത്സാഹന സമ്മാനം നൽകി. മുരളി പാറപ്പുറം എം.പി. മന്മഥൻ സ്മൃതിഭാഷണം നടത്തി. സംവാദകേന്ദ്രം സെക്രട്ടറി എം. സതീശൻ, ട്രഷറർ പി.ജി. സജീവ് എന്നിവർ സംസാരിച്ചു.

Tags: sebastian paulNarada jayanti
Share3
Tweet
SendShare

Latest stories from this section

കുഴിമന്തി കഴിച്ച കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടച്ച്പൂട്ടി

ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു;തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് ക്രൂരമർദനം

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

Latest News

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

മനുസ്മൃതി വായിക്കാൻ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ?; രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി, പൊലീസിൽ പരാതി

ഹിമാലയൻ ഗ്രാമങ്ങളെ വിഴുങ്ങി മിന്നൽ പ്രളയം ; നൂറുകണക്കിന് പേരെ കാണാതായി ; നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ വൻ നാശനഷ്ടങ്ങൾ

ഇരട്ട ദുരന്ത ഭീതിയിൽ ചൈനയും നേപ്പാളും: മിന്നൽപ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം, രക്ഷാപ്രവർത്തനം നിർത്തിവെച്ചു

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

പാകിസ്ഥാന്റെ ഏറ്റവും വലിയ ഭയം എസ്-400; ലൊക്കേഷൻ അറിയാൻ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ചു: മുൻ എയർ മാർഷൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

വിദേശ രക്ഷാദൗത്യ സംഘങ്ങളെ നിരസിച്ച് നേപ്പാൾ; സ്വന്തം സേനയിൽ വിശ്വാസമർപ്പിച്ച് പ്രളയ രക്ഷാപ്രവർത്തനം; കാരണം 2015 ലെ പാഠങ്ങൾ

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കൻ നാവികസേനാ മേധാവി ഡൽഹിയിൽ ; സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ഇന്ത്യയും ശ്രീലങ്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies