ഹൈദരാബാദ്; ആദിപുരുഷ് ട്രെയിലർ പുറത്തിറങ്ങി.തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കേന്ദ്രീകരിച്ചുള്ള രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറെ പ്രമേയം. ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി-സീരീസും റെട്രോഫിലിസും ചേർന്നാണ്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.
₹550 കോടിയിലധികം (69 മില്യൺ യുഎസ് ഡോളർ) ബഡ്ജറ്റാണ് ചിത്രത്തിൻറെ നിർമ്മാണത്തിന് പ്രതീക്ഷിക്കുന്നത്. നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നായാണ് ആദി പുരുഷ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച ഹൈദരാബാദിൽ ആരാധകർക്കായി ‘ആദിപുരുഷ്’ ട്രെയിലറിന്റെ പ്രത്യേക പ്രദർശനം നടന്നു. പ്രധാന ജോഡികളായ കൃതി സനോണും പ്രഭാസും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ , വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post