മട്ടന്നൂര്‍ : കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഏകപക്ഷീമായ അക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്. സിപിഎം ഏകപക്ഷീയമായി ഏതാനും മാസങ്ങളായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്തു. നിരവധി പേര് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. നിയമം കയ്യിലെടുക്കുന്ന നടപടിയാണ് സിപിഎമ്മിന്റേത്.പോലീസ് സിപിഎമ്മിന് അനുകൂലമാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
അക്രമസംഭവങ്ങളില്‍ പ്രതികളായ സിപിഎം ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഇതുസംബന്ധിച്ച് വിശദമായ നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും മുരളീധരന് പറഞ്ഞു. സിപിഎമ്മിന്റെ ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് അക്രമണങ്ങളില്‍ പങ്കുണ്ട്. അതുകൊണ്ട് കേസിന്റെ അന്വേഷണം നടത്തുമ്പോള്‍ കൊലവിളി നടത്തുന്ന നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ സിപിഎമ്മുകാര്‍ അക്രമം നടത്തിയ പ്രദേശങ്ങളും അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വി.മുരളീധരന് സന്ദര്‍ശിച്ചു.
Discussion about this post