കൊച്ചി: ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻറെ ചികിത്സയ്ക്കുവേണ്ടി ധനസഹായം അഭ്യർഥിച്ച് നടൻ ഉണ്ണി മുകുന്ദൻ.ഫേസ്ബുക്കിലൂടെയാണ് സഹായ അഭ്യർത്ഥന.
വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതര കരൾ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇരട്ട സഹോദരിയായ ശ്രീജ കരൾ നൽകാൻ സന്നദ്ധയായി വന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുക ചിലവാകുമെന്ന് അറിഞ്ഞതോടെ ചികിത്സ വഴി മുട്ടുകയായിരുന്നു.
ഇതോടെ താരങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തി. ‘ഹരീഷ് ഏട്ടന് സുഖമില്ല.എല്ലാവരും സാദ്ധ്യമായ സഹായം സമാഹരിച്ച് നൽകണം. ഞാൻ എന്റെ പങ്ക് നൽകി.’ മേപ്പടിയാൻ, ഷെഫീക്കിന്റെ സന്തോഷം എന്നീ ചിത്രങ്ങളുടെ ചിത്രീകരണ വേളയിൽ എന്നോട് വളരെ പ്രൊഫഷണലായും ഹൃദ്യമായുമാണ് ഏട്ടൻ പെരുമാറിയത് എന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.












