തൃശൂർ: മലക്കപ്പാറയിൽ പുലികളിറങ്ങി. മലക്കപ്പാറ പോലീസ് സ്റ്റേഷന് സമീപത്തായാണ് മൂന്ന് പുലികളിറങ്ങിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. തേയിലത്തോട്ടങ്ങൾക്ക് സമീപത്തായാണ് മലക്കപ്പാറ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷന് പുറകുവശത്ത് സ്ഥാപിച്ച ക്യാമറയിലാണ് പുലികൾ പതിഞ്ഞത്.
ഒന്നിന് പുറകെ ഒന്നായി പുലികൾ കടന്നു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണാം. നിരവധി തൊഴിലാളികൾ കടന്നു പോകുന്ന സ്ഥലം കൂടിയാണിത്. വിവരം അറിഞ്ഞതോടെ നാട്ടുകാരും പരിഭ്രാന്തിയിലായിരിക്കുകയാണ്. ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് പോകുന്ന വഴിയാണ് മലക്കപ്പാറ പോലീസ് സ്റ്റേഷൻ. വന്യജീവി ശല്ല്യം ധാരാളമായുള്ള ഒരു പ്രദേശം കൂടിയാണിത്.
പ്രദേശത്ത് ഇന്ന് രാവിലെ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും പുലികളെ പിന്നീട് കണ്ടെത്താനായില്ല. പ്രദേശത്ത് കൂടുതൽ ക്യാമറകൾ വച്ച് പുലികളെ നിരീക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Discussion about this post