തിരുവനന്തപുരം: ഡോ.വന്ദനയെ പോലീസ് അറിഞ്ഞ് കൊണ്ട് മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പോലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയി. സന്ദീപിനെ എന്തുകൊണ്ടാണ് ഡോ.വന്ദനയുടെ അടുത്ത് ഒറ്റയ്ക്കാക്കിയതെന്ന് ചോദിച്ച സുരേഷ് ഗോപി, രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കിൽ പോലീസ് ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും ചോദിച്ചു.
” ആശുപത്രിയിൽ ഉണ്ടായിരുന്ന പോലീസുകാരിൽ ഒരാളുടെ അല്ലെങ്കിൽ എല്ലാവരുടേയും അടുത്ത രക്തബന്ധമുള്ള ഒരു കുട്ടിയായിരുന്നു ആ ഡോക്ടർ എങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ട് നിൽക്കുമായിരുന്നോ? എന്റെ പെങ്ങളുടെ മോളാണ് അതെന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നെങ്കിൽ അവർ അവളെ അവിട് ഒറ്റയ്ക്ക് വിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമാണ് തനിക്ക് ആ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളതെന്നും” സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ രാവിലെ നാലരയോടെയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കൊലപാതകം നടന്നത്. പോലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപാണ് താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. കോട്ടയം മുട്ടുച്ചിറയിൽ കെ.ജി.മോഹൻദാസിന്റേും വസന്തകുമാരിയുടേയും ഏകമകളാണ് വന്ദന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വന്ദനയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുക.
Discussion about this post