കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് അന്വേഷിക്കാന്‍ ബാംഗ്ലൂര്‍ പോലീസും പങ്കുചേരും. പ്രായപൂര്‍ത്തിയാകാത്ത കര്‍ണാടക സ്വദേശിയും സംഘത്തിന്റെ വലയില്‍ അകപ്പെട്ട സാഹചര്യത്തിലാണ് കര്‍ണ്ണാടക പോലീസും അന്വേഷണത്തില്‍ ചേരുന്നത്.
ചുംബന സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മിയും ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്ന് കോടതിയെ സമീപിക്കും. ചുംബന സമരത്തിലൂടെ നേടിയെടുത്ത പ്രശസ്തി ഇരുവരും പെണ്‍വാണിഭത്തിന് മറയാക്കിയെന്ന് പോലീസ് പറഞ്ഞു
അറസ്റ്റിലായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര് നായരും വെബ് ക്യാം ഉപയോഗിച്ച് നിരവധി പേരെ ബ്ലാക് മെയില്‍ ചെയ്തെന്ന് പോലീസ്. ഇന്‍ര്‍നെറ്റിലൂടെ വെബ്ക്യാം ഉപയോഗിച്ച് ചാറ്റ് ചെയ്താണ് രശ്മി നിരവധിപേരെ വലയിലാക്കിയത്.
സംഘത്തിന്റെ പ്രധാന ഇടനിലക്കാരി രശ്മി ആയിരുന്നെന്നും പോലീസ് പറഞ്ഞു. രശ്മിയുടെ ലാപ്ടോപ്പ് പരിശോധിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. വെബ്ചാറ്റിലൂടെ അശ്ലീലമായ സംസാരവും മറ്റും റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഇതുപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു ഇവരുടെ രീതി.
Discussion about this post