കൊച്ചി: ദ കേരള സ്‌റ്റോറി എന്ന സിനിമ ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. സിനിമയിൽ പ്രതിപാദിക്കുന്ന വിഷയം കേരളത്തിൽ നടന്നുവെന്ന വസ്തുത താൻ നിഷേധിക്കില്ലെന്നും അത് സംഭവിച്ചിരിക്കാമെന്നും നടൻ പറഞ്ഞു. വ്യക്തിപരമായി അറിയില്ല, പക്ഷേ വാർത്തകളിലൂടെ വായിച്ച് അറിഞ്ഞിട്ടുണ്ടെന്ന് നടൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്ന് നടൻ വ്യക്തമാക്കി. കേരള സ്റ്റോറിയുടെ ട്രെയ്ലർ മാത്രമാണ് ഞാൻ കണ്ടത്. സിനിമ ഇതുവരെ കണ്ടിട്ടില്ല. കൂടാതെ കണ്ടവരോട് സംസാരിച്ചിട്ടുമില്ല. ട്രെയ്ലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നു, എന്നിട്ട് നിർമാതാക്കൾ തന്നെ അത് 3 ആക്കിമാറ്റി. എന്താണ് അർഥമാക്കുന്നത്? എനിക്കറിയാവുന്നിടത്തോളം കേരളത്തിൽ 35 ദശലക്ഷം ആളുകളുണ്ട്, ഈ മൂന്ന് സംഭവങ്ങൾ കൊണ്ട് ആർക്കും അതിനെ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നായിരുന്നു നടന്റെ പ്രതികരണം.
ഇന്ന് നമ്മൾ കാണുന്ന പലതും വസ്തുതകളല്ല, അഭിപ്രായങ്ങൾ മാത്രമാണ്. ഒരേ വാർത്ത അഞ്ചു വാർത്താ ചാനലുകളിൽ അഞ്ചു രീതിയിലാണ് കാണാറുള്ളത്. മൂന്നരക്കോടി ജനങ്ങളുള്ള നാടിനെ ഇങ്ങനെ സാമാന്യവൽക്കരിക്കാനാവില്ല.തെറ്റായ വിവരങ്ങൾ നൽകാതിരിക്കുകയെന്ന് നടൻ പറഞ്ഞു.
Discussion about this post