കൊച്ചി; സംസ്ഥാനത്ത് സ്വർണവില കുത്തനെയിടിഞ്ഞു.ഗ്രാമിന് 40 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. പവന് 45,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇരുപത്തിരണ്ട് കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 5,655 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ പവന് 560 രൂപയോളം കൂടിയിരുന്നു.
സ്വർണ്ണം വാങ്ങാനാഗ്രഹിക്കുന്നവരും ഈ വിലക്കുറവ് വളരെ ആശ്വാസമായാണ് കണക്കാക്കുന്നത്.ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു വിലക്കുറവ് സ്വർണ്ണ വ്യാപാരത്തിൽ രേഖപ്പെടുത്തുന്നത്. വെള്ളിയ്ക്ക് ഇന്ന് മൂന്ന് രൂപ കുറഞ്ഞു. ഗ്രാമിന് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാൾമാർക്ക് വെള്ളി വില 103 ആയി തുടരുന്നു.
Discussion about this post