Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്ലാനുകൾ പലതരം; കർണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി

സൂം മീറ്റിംഗുകളും, ഉന്നതതല യോഗങ്ങളിലും സജീവമായി പാർട്ടി ആസ്ഥാനങ്ങൾ

by Brave India Desk
May 12, 2023, 11:32 pm IST
in India
Share on FacebookTweetWhatsAppTelegram

തിരഞ്ഞെടുപ്പ് ഫലങ്ങളറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കർണ്ണാടകയ്ക്ക് ഉറക്കമില്ലാത്ത രാത്രി.എക്സിറ്റ് പോളുകളിലെ സംഖ്യകൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നില്ലെന്ന് ഇരു രാഷ്ട്രീയ പാർട്ടികളും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും എക്സിറ്റ് പോളുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുള്ള നീക്കങ്ങൾ നടത്തുന്നതെന്നാണ് വിലയിരുത്തൽ.

ചടുലമായ രാഷ്ട്രീയനീക്കങ്ങളാണ് പാർട്ടിനേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്നത്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, മല്ലികാർജ്ജുൻ ഖാർഗെ, ഡി.കെ ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചർച്ചകളും രഹസ്യയോഗങ്ങളും നടക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും, എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാതെ വരികയും ചെയ്താൽ അടുത്ത നീക്കം എന്തെന്ന സസൂക്ഷ്മമായ ചർച്ചകളാണ് പാർട്ടിക്യാമ്പുകളെ സജീവമാക്കുന്നത്.

Stories you may like

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

എക്സിറ്റ് പോളുകളുടെ വിലയിരുത്തലുകൾ ശരിയാണെങ്കിൽ സീറ്റുനിലകളിൽ ബിജെപിയും കോൺഗ്രസും ഏറ്റവും വലിയ ഒറ്റ കക്ഷിയായി, കേവലം ഭൂരിപക്ഷം കിട്ടാതെ വന്നാലുള്ള സാഹചര്യത്തിൽ നിർണ്ണായക കക്ഷിയാവുന്നത് ജെഡിഎസ് ആയിരിക്കും. നിലവിൽ ബിജെപിയ്ക്കോ കോൺഗ്രസിനോ ജെഡിഎസ് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇരുപാർട്ടികൾക്കും പിന്തുണ പ്രഖ്യാപിക്കാനുള്ള സാധ്യത കൊട്ടിയടച്ചിട്ടുമില്ല. കേവല ഭൂരിപക്ഷം കിട്ടാതെ വന്നാൽ അധികാരത്തിലേറുന്ന പാർട്ടി ആരായാലും തൂണായോ, തൂങ്ങിക്കിടന്നോ ജെഡിഎസ് കൂടെയുണ്ടാവും എന്നാണ് വിലയിരുത്തൽ. കർണ്ണാടകയിൽ പാർട്ടിയെ നിലനിർത്താനായി അധികാരത്തിലേറുന്നവരെ പിന്തുണയ്ക്കേണ്ടത് ജെഡിഎസിന് അനിവാര്യതയാണ്.

പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കോൺഗ്രസിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന വെല്ലുവിളികൾ. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ടിരിക്കുകയാണ് സിദ്ധരാമയ്യയും , ഡി.കെ ശിവകുമാറും. എങ്കിലും മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് രാത്രി തന്നെ സൂം മീറ്റിംഗിലൂടെ അഭിസംബോധന ചെയ്യാനാണ് കോൺഗ്രസ് ഉന്നത നേതാക്കളുടെ തീരുമാനം. റിസോർട്ട് രാഷ്ട്രീയമെന്ന പരിഹാസത്തിനും യാഥാർത്ഥ്യത്തിനും കർണ്ണാടക രാഷ്ട്രീയം പേരുകേട്ടതാണ്. ഇക്കാരണത്താലാണ് മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ ഓൺലൈൻ വഴി വിളിച്ചുകൂട്ടി നേതൃത്വം നിലപാടും തീരുമാനവും വ്യക്തമാക്കുന്നത്. സമുദായ വോട്ടുബാങ്കാണ് കർണ്ണാടകയിലെ രാഷ്ട്രീയ ഗതിവിഗതികളെ നിർണ്ണയിക്കുന്ന മറ്റൊരു  പ്രധാന ഘടകം. വൊക്കലിംഗ, ലിംഗായത്ത് തുടങ്ങിയ പ്രബല സമുദായങ്ങൾ ബിജെപിയെ സംബന്ധിച്ച് നിർണ്ണായകമാണ്.

224 നിയമസഭ സീറ്റിലേക്ക് നടന്ന മത്സരത്തിൽ അധികാരത്തിലേറാൻ 113 സീറ്റുകളാണ് അനിവാര്യം. ഇത്രയും വലിയ സീറ്റ് നിലകൾ ബിജെപിയ്ക്കോ കോൺഗ്രസിനോ ഉറപ്പിച്ചു പറയാൻ എക്‌സിറ്റ് പോളുകൾക്കും സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ തന്നെ പ്രാരംഭ ട്രെൻഡുകൾ പുറത്തുവരുമെങ്കിലും മധ്യാഹ്നത്തോടെ ഫലത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരാൻ സാധ്യതയുണ്ട്. എക്സിറ്റ് പോളുകൾ വിശ്വസിച്ചവർക്ക് ആംബുലൻസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് ബിജെപിയുടെ വാക്കുകൾ.

Tags: Karnataka Election 2023CONGRESS KARNATAKABjp Karnataka
Share19TweetSendShare

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

‘ആത്മനിർഭർ ഭാരതത്തിന്റെ മാസ്സ് കുതിപ്പ്’; മെയ്ഡ് ഇൻ ഇന്ത്യ സി-295 വിമാനം, തദ്ദേശീയ ക്രൂയിസ് മിസൈൽ….എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി!

Discussion about this post

Latest News

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies