ഗാന്ധിനഗർ: വിവിധ പദ്ധതികളുമായി ഗുണഭോക്താക്കളുടെ അടുത്തെത്തുമ്പോൾ കേന്ദ്രസർക്കാർ അവരുടെ മതമോ ജാതിയോ നോക്കാറില്ലെന്നും, എല്ലാവരുടേയും സുഖ സന്തോഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വലിയ സാമൂഹിക നീതി ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിൽ 4400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിട്ട് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച നാല് കോടി വീടുകളിൽ 70 ശതമാനവും സ്ത്രീകൾക്ക് വേണ്ടിയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും മികച്ച മാതൃകയാണിത്. പാവപ്പെട്ട നിരവധി സ്ത്രീകൾക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചത്. സർക്കാർ പദ്ധതി 100 ശതമാനവും ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സർക്കാർ നേരിട്ടാണ് ഓരോ പദ്ധതിയും ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
സർക്കാരിന്റെ ഈ സമീപനത്തോടെ മറ്റ് പലരും നടത്തി വന്നിരുന്ന വലിയ തോതിലുള്ള അഴിമതിക്കാണ് അവസാനമായത്. ഗുണഭോക്താവിലേക്ക് ഒരു പദ്ധതി എത്തുന്നതിന്റെ മാനദണ്ഡമായി സർക്കാർ ജാതിയോ മതമോ ഒന്നും നോക്കാറില്ല. ജാതിയോ മതമോ വിവേചനമോ ഇല്ലാത്തയിടത്താണ് യഥാർത്ഥ മതേതരത്വം ഉള്ളത്. എല്ലാവരുടേയും സുഖത്തിനും സന്തോഷത്തിനും വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ വലിയ സാമൂഹിക നീതി ഇല്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ മറികടക്കാനാണ് സർക്കാരിന്റെ പ്രവർത്തനം. അതുവഴി അവർ ആത്മവിശ്വാസം വർദ്ധിച്ച് മികച്ച രീതിയിൽ ജീവിക്കാൻ സാധിക്കുന്നുണ്ടെന്നും” പ്രധാനമന്ത്രി പറഞ്ഞു. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിച്ച 42,441 വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു.
Discussion about this post