മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ എംഡിഎംഎ വിൽപ്പനക്കാരിയായ 52 കാരിയെ പോലീസ് പിടികൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിനി റസിയ ബീഗത്തെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 13 ഗ്രാം എംഡിഎംഎയും ഇവ തൂക്കി നൽകാനുള്ള ഉപകരണവും കവറുകളും 20,000 രൂപയും കണ്ടെടുത്തു.
മൊറയൂരിലെ ഇവരുടെ വാടക ക്വാർട്ടേഴ്‌സിൽ നിന്നാണ് എംഡി എം എ അടക്കം പോലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം കരിപ്പൂരിൽ ലഹരി മരുന്നുപയോഗിച്ചിരുന്ന യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൊറയൂരിൽ നിന്നാണ് ലഹരി മരുന്ന് ലഭിക്കുന്നതെന്ന് മനസ്സിലാക്കിയത്.
തുടർന്ന് പോലീസ് മൊറയൂരിലെ വാടക ക്വാർട്ടേഴ്‌സ് നിരീക്ഷിച്ചു. എന്നാ ലഹരി തകൃതിയായി വിറ്റിരുന്നത് ഒരു സ്ത്രീയാണെന്ന് ആരും സംശയിച്ചിരുന്നില്ല. തുടർന്ന് പോലീസ് ക്വാർട്ടേഴ്‌സിൽ എത്തി പരിശോധിച്ചു. അന്യസംസ്ഥാനങ്ങളിലുള്ള രാസലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് 52 കാരിയായ റസിയ ബീഗം എന്നാണ് വിവരം.
Discussion about this post