ആലപ്പുഴ: കായംകുളത്ത് 14കാരന് നേരെ പീഡനം. സംഭവത്തിൽ 40കാരിയായ യുവതിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയുടെ അയൽവാസിയാണ് 40 കാരി. പൈപ്പ് നന്നാക്കാനെന്ന് പറഞ്ഞ് ഇവർ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെയെത്തിയ കുട്ടിയെ യുവതി ബലംപ്രയോഗിച്ച് പീഡിപ്പിച്ചു.
സാരമായി പരിക്കേറ്റ കുട്ടി എങ്ങനെയോ ഓടി വീട്ടിലെത്തി. തുടർന്ന് വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇതോടെയാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.












