തിരുവനന്തപുരം : മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിലുമാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ഇതിന്റെ ഫലമായി 190 കിലോമീറ്റർ വേഗതയിൽവരെ കാറ്റടിച്ചേക്കുമെന്നാണ് സൂചന.
മോക്ക ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ഇടിമിന്നലോട് കൂടിയ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
മോക്ക ചുഴലിക്കാറ്റ് തീരം തൊടുമ്പോൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയാണ് പ്രവചിക്കുന്നത്. അതിനാൽ ബംഗ്ലാദേശിലും മ്യാന്മാറിലും കനത്ത നാശനഷ്ടത്തിന് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ബം?ഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.
Discussion about this post