Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

കർണാടകയിൽ ബിജെപിക്ക് സംഭവിച്ചതെന്ത് ? തെക്കേ ഇന്ത്യയിൽ തൂത്തെറിയപ്പെട്ടെന്ന പ്രചാരണത്തിൽ സത്യമുണ്ടോ ?

രഞ്ജിത് രവീന്ദ്രൻ

by Brave India Desk
May 15, 2023, 10:22 pm IST
in News, Special
Share on FacebookTweetWhatsAppTelegram

കർണ്ണാടക ഇലക്ഷൻ ഒരു തിരിച്ചറിവിന്റെ തുടക്കമാണ്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് സർവ്വരും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. വാജ്പേയി തൊട്ട് യോഗി ആദിത്യനാഥ് വരെ ആളുകളുടെ മുന്നിൽ ഒരു പാഠമായി നിൽപ്പുണ്ട്. അതിലൊക്കെ ബിജെപി പരാജയപ്പെട്ടൂ എന്നതൊരു യാതാർഥ്യമാണ്. ഇവീഎം നെ പഴി ചാരാനും തോറ്റതു ജനങ്ങളാണ് എന്ന് പറയാനും ഒന്നും മിനക്കെടാതെ എന്തുകൊണ്ട് ബിജെപി പരാജയപ്പെട്ടൂ എന്ന ചോദ്യത്തിനു ഒരു ഉത്തരം തേടുകയാണ് ഇവിടെ.

ബിജെപി ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും നിയമസഭാ ഇലക്ഷനിൽ കോൺഗ്രസ്സിനെക്കാൾ വോട്ട് നേടിയിട്ടൂള്ള ഒരു സംസ്ഥാനമല്ല കർണ്ണാടക. ചരിത്രപരമായിത്തന്നെ കർണ്ണാടകയിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ്സാണ്.

Stories you may like

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

2018: ബിജെപി- 36.22%, കോൺഗ്രസ്-38.04%, ജെ .ഡി.എസ് -18.36%
2013: ബിജെപി- 19.89%, കോൺഗ്രസ്-36.59%, ജെ .ഡി.എസ് -20.19%
2008: ബിജെപി- 33.86%, കോൺഗ്രസ്-34.76%, ജെ .ഡി.എസ് -18.96%

മുകളിലെ ഡേറ്റയിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ ബിജെപിക്ക് അനുകൂലമായിരുന്ന ഘടകം ത്രികോണ മത്സരമാണ്. സ്ഥിരമായി 18-20% വോട്ട് നേടിയിരുന്ന JDS ഇത്തവണ തകർന്നടിഞ്ഞു. കൂട്ടത്തിൽ അത് ബിജെപിയേയും കടപുഴക്കി.

ഇത്തവണത്തെ വോട്ടിങ്ങ് ശതമാനം

ബിജെപി- 36%, കോൺഗ്രസ്-42.88%, ജെ .ഡി.എസ്-13.29%

കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നു. ലോക്സഭാ ഇലക്ഷനു മുൻപ് കർണ്ണാടകയും രാജസ്ഥാനും കൂടി നഷ്ടപ്പെടുന്നത് കോൺഗ്രസ്സിനു തന്നെ അവസാനമായേനെ. ഇത്തവണ കോൺഗ്രസ് ചെയ്തത് ഈ കാര്യങ്ങളാണ്

1. രാഹുലിനെ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി സിദ്ധരാമയ്യയും ശിവകുമാറും പ്രചാരണം ഏറ്റെടുത്തു.
2.40% സർക്കാർ എന്നൊരു ടാഗ് ‌ലൈൻ ഉണ്ടാക്കി അതുമായി ജനങ്ങളെ കണ്ടു
3.ഫ്രീബീസ് ധാരളമായി വാഗ്ദാനം ചെയ്തു
4.മുസ്ളീം കൺസോളിഡേഷൻ തങ്ങൾക്ക് അനുകൂലമാകുന്ന രീതിയിൽ മാറ്റിയെടുത്തു

അതെസമയം ബിജെപിയാവട്ടെ ആകെ ഇമേജ് തകർന്ന അവസ്ഥയിലും ആയിരുന്നു. കർണ്ണാടക ബിജെപിക്ക് രണ്ട് പ്രശ്നങ്ങളാണ് പൊതുവെ ഉണ്ടായിരുന്നത്, അഴിമതി ആരോപണങ്ങളും കുടുംബ രാഷ്ട്രീയവും. ഇതു രണ്ടും ബിജെപിയുടെ ആദർശങ്ങൾക്ക് നിരക്കാത്തതാണ്. യദ്യുരപ്പയെ മാറ്റി പുതിയൊരു മുഖ്യമന്ത്രിയെ കൊണ്ടുവന്നെങ്കിലും ജാതി സമവാക്യം അവിടെയും വില്ലനായി.  2008 ഇൽ ജെഡിഎസ് ഇൽ നിന്നും ബിജെപിയിലെത്തിയ ബസവരാജ് ബൊമ്മൈ ലിംഗായത്ത് എന്നൊരൊറ്റ പരിഗണനയിലാണ് മുഖ്യമന്ത്രിയാകുന്നത്. അതും പരാജയപ്പെട്ടൂ! സ്ഥാനാർഥി നിർണ്ണയത്തിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണം എന്നും ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം പേർ മത്സരിക്കരുത് എന്നും മോദി നിർദേശിച്ചു. ഇതോടെ പലരും പാർട്ടി വിട്ടൂ, ചിലർ റിബലുകളായി. അതിനൊപ്പം ബുർഖ വിവാദത്തിൽ മുസ്ലീം സമൂഹം ഒറ്റക്കെട്ടായി ബിജെപിക്ക് എതിരെ നിന്നു.

ബിജെപിയുടെ കോർ വോട്ടുകൾ ബിജെപിക്കു തന്നെ കിട്ടി. മുകളിലെ ഡേറ്റ നോക്കിയാൽ കാണാം കർണ്ണാടകത്തിലെ വോട്ടിങ്ങ് ഷെയർ പ്രകാരം ബിജെപിയുടെ എറ്റവും മികച്ച പ്രകടനം തന്നെയാണിത്. പക്ഷെ ജനതാദളിന്റെ മുസ്ലീം വോട്ടൂ ഷെയർ മുഴുവനായി കോൺഗ്രസ്സിനു പോയി എന്നു വേണം അനുമാനിക്കാൻ. ജനതാദൾ നിർത്തിയ 23 മുസ്ലീം സ്ഥാനാർഥികൾ മുഴുവൻ തോറ്റു. എന്തായാലും കർണ്ണാടക ബിജെപിക്ക് ഈ പരാജയം ഒരു പാഠമാകട്ടേ, ഇന്നു വരെയും ഭരണത്തുടർച്ച ആർക്കും നൽകാത്ത സംസ്ഥാനമാണ് കർണ്ണാടക. 2028 ഇലെ ഇലക്ഷനു വേണ്ടി ചിട്ടയായി തയ്യാറെടുപ്പുകൾ നടത്തി  ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ബിജെപി തിരികെ വരും എന്നും പ്രതീക്ഷിക്കാം.

വാൽക്കഷണം: 2018 ഇൽ 0.22% വോട്ട് നേടിയ സിപിഐഎം ഇത്തവണ 0.06% നേടി മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

Tags: congresselectionkarnataka +BjpSPECIAL
Share1TweetSendShare

Latest stories from this section

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

Discussion about this post

Latest News

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies