കൊച്ചി: കൊച്ചി ആഴക്കടലിൽ നിന്ന് മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാകിസ്താൻ സ്വദേശിയെ തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുധീർ ദെറക്ഷാൻഡേയാണ് പിടിയിലായതെന്ന് എൻസിബി വ്യക്തമാക്കി.
ഇന്നലെയാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. നാവികസേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. 2525 കിലോ മെത്താആംഫിറ്റമിനാണ് പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരിന്നിന്റെ മൂല്യം 25,000 കോടി വരുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ആദ്യം കരുതിയത് മയക്കുമരുന്നിന്റെ മൂല്യം 12,000 കോടിയെന്നായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് 25,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്ന് വ്യക്തമായത്.
Discussion about this post