കൊച്ചി; പ്രതിഷേധങ്ങൾക്കിടയിലും റിലീസ് ചെയ്ത് 10 ദിവസത്തിനുള്ളിൽ 100 കോടിയിലധികം കളക്ഷൻ നേടിയിരിക്കുകയാണ് ദ കേരള സ്‌റ്റോറി. ചിത്രത്തിൽ ഐഎസ് ഭീകരനായ വേഷമിട്ട താരമായ വിജയ് കൃഷ്ണ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
സിനിമയിൽ ചർച്ച ചെയ്യുന്ന കേസിന് ദൃക്‌സാക്ഷികളായ പലരിൽ നിന്നും തനിക്ക് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു. സിനിമയിൽ പറയുന്ന കാര്യങ്ങൾ യഥാർത്ഥമാണ്. ഇത് സത്യമാണ്, ഞങ്ങൾക്ക് സംഭവിച്ച കാര്യമാണ് എന്നൊക്കെ പറഞ്ഞ് കേരളത്തിൽ നിന്നും പലരും ഞങ്ങൾക്ക് മെസേജ് അയക്കുന്നുണ്ട്. അത് ഞാൻ വിശ്വസിക്കുന്നു. ഒന്നോ രണ്ടോ ആളുകൾക്കാണ് ഇത് സംഭവിച്ചതെങ്കിലും ഈ കഥ സംസാരിക്കേണ്ടത് തന്നെയാണ്” എന്നാണ് വിജയ് കൃഷ്ണ പറഞ്ഞത്.
Discussion about this post