കാസർകോട് : ലോഡ്ജ് മുറിയിൽ വച്ച് യുവതിയെ കാമുകൻ വെട്ടിക്കൊന്നു. കാസർകോട് കാഞ്ഞങ്ങാടാണ് സംഭവം. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബോവിക്കാനം സ്വദേശി സതീഷിനെ (34) പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ ദേവികയെ പുതിയകോട്ട സപ്തഗിരി ലോഡ്ജ് മുറിയിലാണ് കൊല്ലപ്പെട്ടത് നിലയിൽ കണ്ടെത്തിയത്. പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
Discussion about this post