Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചാൽ ഏഴ് വർഷം വരെ അകത്താകും; അഞ്ച് ലക്ഷം വരെ പിഴ; ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 60 ദിവസങ്ങൾക്കുളളിൽ അന്വേഷണം

by Brave India Desk
May 17, 2023, 01:48 pm IST
in Kerala, Health
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ. അക്രമം നടത്തുന്നവർക്കുളള ശിക്ഷയും പിഴയും വർദ്ധിപ്പിച്ചുകൊണ്ടാണ് ഓർഡിനൻസിന് രൂപം നൽകിയത്.

ആരോഗ്യപ്രവർത്തകർക്ക് നേരെ കഠിനമായ ദേഹോപദ്രവം ഉണ്ടായാൽ ഒരു വർഷത്തിൽ കുറയാത്ത ശിക്ഷ നൽകും. പരമാവധി ഏഴ് വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 320 ാം വകുപ്പിൽ പറഞ്ഞിട്ടുളള പ്രകാരം ഗുരുതര അക്രമങ്ങൾ നടത്തുന്നവർക്കാണ് ഈ ശിക്ഷ.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ആശുപത്രികളിൽ അക്രമം നടത്തുകയോ അത് ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കും. 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നേരത്തെ മൂന്ന് വർഷം വരെ തടവ് എന്നതായിരുന്നു വ്യവസ്ഥ. 50,000 രൂപ വരെ മാത്രമായിരുന്നു പിഴയായി ഈടാക്കാൻ വ്യവസ്ഥയുണ്ടായിരുന്നത്. ഇതാണ് അഞ്ച് വർഷവും രണ്ട് ലക്ഷം രൂപ വരെയുമായി വർദ്ധിപ്പിച്ചത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 60 ദിവസങ്ങൾക്കുളളിൽ അന്വേഷണ നടപടികൾ പൂർത്തീകരിക്കണം. ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഓഫീസർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. കേസിന്റെ വിചാരണയും മറ്റ് നടപടികളും ഒരു വർഷത്തിനുളളിൽ പൂർത്തീകരിക്കണം. ഹൈക്കോടതിയുടെ അനുമതിയോടെ ഓരോ ജില്ലയിലും ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ സ്‌പെഷൽ കോടതി രൂപീകരിക്കും. ഓരോ ജില്ലയിലും ആവശ്യമെങ്കിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെയും സർക്കാരിന് നിയോഗിക്കാം.

നേരത്തെ നിയമത്തിന്റെ പരിധിയിലുണ്ടായിരുന്ന ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്‌സുമാർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് പുറമേ പാരാമെഡിക്കൽ വിദ്യാർത്ഥികളെയും സുരക്ഷാ ജീവനക്കാരെയും മാനേജീരിയർ സ്റ്റാഫിനെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരുന്ന കോട്ടയം സ്വദേശിനി വന്ദന ദാസ് എന്ന ജൂനിയർ ഡോക്ടറെ രാത്രിയിൽ മദ്യലഹരിയിൽ പോലീസ് കൂട്ടിക്കൊണ്ടുവന്ന സന്ദീപ് എന്നയാൾ കുത്തിക്കൊന്നിരുന്നു. ആശുപത്രിയിൽ വെച്ച് നടന്ന ദാരുണമായ സംഭവത്തിൽ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നിയമഭേദഗതിക്ക് സർക്കാർ തയ്യാറായത്.

Tags: veena georgeDr. Vandhana Dasvandhanadas murderAtrocities against health staffhealth sector kerala
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies