സിഡ്‌നി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു. ന്യൂഡൽഹി-സിഡ്‌നി വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധി യാത്രക്കാർക്ക് സാരമായി പരിക്കേറ്റതോടെ സിഡ്‌നി വിമാനത്താവളത്തിൽ എത്തിച്ച് ചികിത്സ നൽകി.
എയർ ഇന്ത്യയുടെ AI302 വിമാനം ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് സർവീസ് നടത്തി, എന്നാൽ ആകാശച്ചുഴിയിൽ പെട്ടു.ഇത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് അസ്വസ്ഥത സൃഷ്ടിച്ചു. പിന്നാലെ വിമാനം സിഡ്നിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു, മൂന്ന് യാത്രക്കാർക്ക് അവിടെ എത്തിയപ്പോൾ വൈദ്യസഹായം നൽകി. ആരെയും ആശുപത്രിയിൽ അഡ്മിറ്റാക്കിയിട്ടില്ലെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു.
Discussion about this post