കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്തവരുടെ മൊഴി സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ചെന്നിത്തല വിശദീകരിച്ചു.
ബാര്‍ കേസിന്റെ അന്വേഷണം നീതിപൂര്‍വവും നിഷ്പക്ഷവുമായാണ് നടക്കുന്നത്. സര്‍ക്കാരോ ആഭ്യന്തര വകുപ്പോ അതിന്മേല്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. ഇടപെടാനും ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍ കേസുമായി ബന്ധപ്പെട്ട് മാണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്‌ളീന്‍ചിറ്റ് നല്‍കിയതായി ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാറി?െന്റ നിലപാട്? കോടതിയെ അറിയിക്കും. കോടതി വിധി വന്നതിനു ശേഷം തീരുമാനം പറയാമെന്നും ചെന്നിത്തല അറിയിച്ചു. ബാര്‍ക്കോഴ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി.
Discussion about this post