കാസർകോട് : കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഹഫ്‌സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്. കാസർകോട് ബേക്കൽ പോലീസ് ബംഗളൂരുവിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാസർകോട്ടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കേസ് യുവതിയിലേക്ക് എത്തിയത്. പ്രതിയെ ഉച്ചയോടെ ബേക്കൽ സ്‌റ്റേഷനിൽ എത്തിച്ചു. സംസ്ഥാനത്ത് രാഹലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇവരെന്ന് പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ജില്ലാ പോലീസ് മേധാവി വൈകീട്ട് മാദ്ധ്യമങ്ങളെ കാണും.
Discussion about this post